പാലക്കാട്: അട്ടപ്പാടിയിൽ മലയിടുക്കിൽ കൃഷി ചെയ്തിരുന്ന കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി നശിപ്പിച്ചു. അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിലെ ഭൂതയാറിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 9 തടങ്ങളിലായി നട്ടുവളർത്തിയ 71 കഞ്ചാവ് ചെടികളാണ് ഉണ്ടായിരുന്നത്.
അഗളി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എ.ഷൗക്കത്തലിയും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നന്ദകുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ പ്രമോദ്, ചന്ദ്രൻ, രജീഷ്, സുധീഷ് കുമാർ, നിഥുൻ, അനൂപ് എന്നിവരും, പുതുർ ഫോറസ്ററ് റേഞ്ച് പാർട്ടിയും പരിശോധനയിൽ പങ്കെടുത്തു.
കൊല്ലം മുണ്ടക്കലിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 200 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. മുണ്ടക്കൽ മണിയൻകുളം സ്വദേശിയായ രാജയുടെ(36 വയസ്) വീട്ടിൽ നിന്നാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. വീടിനുള്ളിലെ മുറിയിൽ 9 ചാക്ക് കെട്ടുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. സമീപപ്രദേശങ്ങളിലെ കടകൾക്ക് വിൽപ്പനക്കായി പുകയില ഉൽപ്പന്നങ്ങൾ തൂക്കി നൽകുന്നത് ഇവിടെ നിന്നാണെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.
കൊല്ലം എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആർ.രജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ വിനോദ്.ആർ.ജി , ശ്രീകുമാർ.ജി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്)മാരായ അനീഷ് കുമാർ.എസ്, ജ്യോതി.റ്റി.ആർ, സിവിൽ എക്സൈസ് ഓഫീസർ ആദിൽഷ.എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജി.സന്തോഷ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
Excise destroyed ganja cultivation in Attapadi.